കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി കേരളത്തെ അപമാനിക്കാനെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാറിനെയും അന്വേഷണ ഏജന്‍സിയെയും അവഹേളിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യത്തിനൊപ്പം നില്‍ക്കുകയാണ് സിബിഐ എന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി.
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന ആവശ്യമുന്നയിക്കുന്ന ഹരജിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. സമാധാനവും മതേതരത്വവും നിലനില്‍ക്കുന്ന കേരളത്തെ അവഹേളിക്കാനും സര്‍ക്കാറിനെ തകര്‍ക്കാനുമുള്ള സി.ബി.ഐ-കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഹരജിയെന്നും സത്യവാങ്മൂലം പറയുന്നു. ആഭ്യന്തര അണ്ടര്‍ സെക്രട്ടറി എം.പി പ്രിയമോളാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഹരജി ആദ്യ പരിഗണനക്ക് വന്നപ്പോള്‍തന്നെ അന്വേഷണത്തിന് സി.ബി.ഐ സമ്മതം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും കേസുകളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന സി.ബി.ഐ ഈ നിലപാടെടുത്തത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് എന്നാണ് ആരോപണം.
അതേസമയം കോടതി ഉത്തരവ് എന്താണെങ്കിലും നടപ്പാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കേസുകള്‍ സിബിഐയ്ക്ക് വിട്ടാല്‍ അത് സിപിഎമ്മിനും സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം ഉന്നത് നേതാക്കള്‍ക്കുള്ള ഗുഢാലോചന പങ്ക് അന്വേഷിക്കുന്ന പതിവ് സംസ്ഥാന പോലിസിനെ ഇല്ലെന്നും, അണികളെ പ്രതികളായി വിട്ടുകൊടുത്ത് നേതാക്കള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നുമാണ് ഉയരുന്ന ആരോപണം.
Discussion about this post