ഡല്‍ഹി: ചൈനിസ് ഉത്പന്നങ്ങല്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ആര്‍എസ്എസ് സാമ്പത്തീക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡല്‍ഹിയില്‍ നടന്ന സ്വദേശി മഹാറാലിയ്ക്ക് പിറകെ രാജ്യമെമ്പാടും വിവിധ ബോധവത്ക്കരണപരിപാടികളും, യോഗങ്ങളും സംഘടിപ്പിക്കാനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചൈനിസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് നടത്തിയ മഹാറാലിയില്‍ ഒരു ലക്ഷത്തോളം പേര് പങ്കെടുത്തിരുന്നു.രാം ലീല മൈതാനിയില്‍ വലിയ ആവേശമാണ് റാലി സൃഷ്ടിച്ചത്.
ബഹിഷ്ക്കരണ കാമ്പയിന്റെ ഭാഗമായി രാജ്യമെമ്പാടും നിന്ന 2.5 കോടി ഒപ്പു ശേഖരിക്കാനും ആര്‍എസ്എസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. തെരുവുനാടകങ്ങള്‍, രഥയാത്രകള്‍, സെമിനാറുകള്‍, ലഘുലേഖാ വിതരണം എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും.
190 രാജ്യങ്ങള്‍ക്ക് ചൈനിസ് ഉത്പന്നങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് സംഘടന പറയുന്നു. പാക്കിസ്ഥാന് ഒഴികെയുള്ള ആസിയാന്‍, സാര്‍ക് രാജ്യങ്ങളോട് കാമ്പയിനില്‍ അണിചേരാന്‍ ആവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് കത്തയച്ചിട്ടുണ്ട്. ഇത്തരം ചെറുത്തു നില്‍പ്പുകളില്‍ മറ്റ് രാജ്യങ്ങളും പങ്കാളികളാകുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്.
60 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ചൈന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നാകട്ടെ ചൈനയിലേക്കുള്ള കയറ്റുമതി വെറും 10 ബല്യണ് ഡോളറാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ചൈനിസ് കമ്പനികള്‍ക്ക് യാതൊരു പ്രതിബന്ധതയും ഇല്ലെന്ന ആരോപണം ശക്തമാണ്. നേപ്പാളും ലങ്കയും വഴി അനധികൃതമായി ചൈനിസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്.
Discussion about this post