ഡല്‍ഹി: പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 50 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ചെറുകിട സംരഭകര്‍ക്കായുള്ള മുദ്രാബാങ്കിന്റെ ഉദ്ഘാടത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
33 ശതമാനത്തിനു മുകളില്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അപ്രതീക്ഷിത മഴയിലും കൊടുങ്കാറ്റിലും കൃഷിനാശം സംഭവിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മോദി പറഞ്ഞു.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും നല്കാവുന്ന സഹായത്തിന്റെ പരമാവധി സഹായം നല്‍കണമെന്നും ദുരിതബാധിതരുടെ വായ്പ നയങ്ങളില്‍ പുനര്‍ക്രമീകരണം നടത്താനും കര്ഷകര്ക്കുകൊടുക്കാനുളള നഷ്ടപരിഹാര തുക എത്രയും പെട്ടന്ന് കൊടുക്കുവാനും ഇന്‍ഷുറന്‍സ് കമ്പനികളോട് മുദ്ര ബാങ്കിന്റെ ഉദ്ഘാടനചടങ്ങില്‍ മോദി ആവശ്യപ്പെട്ടു.
പന്ത്രണ്ടോളം കര്‍ഷകരാണ് കൃഷിനാശം മുലം കടബാധൃത കൊണ്ട് ഉത്തരേന്തൃയിലെ പല സംസ്ഥാനങ്ങളില്‍ ആത്മഹതൃ ചെയ്യതത്.എകദേശം പത്ത് കോടി ഹെക്ടര്‍ വിളകള്‍ നാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
Discussion about this post