ഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ പുതിയ സംവിധാനവുമായി ടെലികോം ഡിപ്പാര്‍ട്ടുമെന്റ്. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.
ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍വഴി എളുപ്പത്തില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ സാധ്യമാകും. ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം:
സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുക.
വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും.
തുടര്‍ന്ന് യുഐഡിഎഐ മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും.
മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ ലിങ്ക് ചെയ്യേണ്ട മൊബൈല്‍ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.
Discussion about this post