രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യിലെ പരാജയത്തിന് കാരണം ഇന്ത്യയുടെ മോശം ബാറ്റിംഗ് ആണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര് അവരുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്ക് അതിനായില്ല-ഇന്ത്യന്‍ നായകന് പറഞ്ഞു.
‘താനും ധോണിയുമടക്കമുള്ളവര് നന്നായി പരിശ്രമിച്ചു പക്ഷേ ഇന്നത്തെ ദിവസം ഭാഗ്യം അവര്‍ക്കൊപ്പം ആയിരുന്നു’ കോഹ്ലി പറഞ്ഞു.
രണ്ടാം മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 65 റണ്‍സെടുത്ത നായകന് വിരാട് കോഹ്ലിയും 49 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയും വിജയ പ്രതീക്ഷകള്‍ നല്കി. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തളര്‍ന്നു.
ധോണിയെയും കോഹ്ലിയെ കൂടാതെ 23 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.
നേരത്തേ, കോളിന് മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് 196 റണ്‍സ് എടുത്തത്. 58 പിന്തില്‍ നിന്ന് 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെനിന്നു.
മൂന്നു മത്സരങ്ങളുടെ ട്വന്റി20 പരന്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ട്വന്റി-20യില്‍ ഇന്ത്യ ജയിച്ചിരുന്നു.
Discussion about this post