ഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാസീതാരമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന. തര്‍ക്കപ്രദേശത്ത് ഇന്ത്യ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ സമാധാനം നിലനിര്‍ത്തുന്നതിന് സഹായകരമാവില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചൈയിംഗ് പറഞ്ഞു.
ആസാം,അരുണാചല്‍ സന്ദര്‍ശനം നടത്തുന്ന നിര്‍മലാ സീതാരാമന് ഇന്നലെ അരുണാചലിലെ അതിര്‍ത്തി ജില്ലയായ അന്‍ജാവ് സന്ദര്‍ശിച്ചിരുന്നു.
പ്രതിരോധമന്ത്രിയായശേഷമുള്ള സിര്മലാ സീതാരാമന്റെ ആദ്യ ഹിമാചല്‍ സന്ദര്‍ശനമാണ് ഇപ്പോഴത്തേത്. അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന വാദത്തെ ചൈന അംഗീകരിക്കുന്നില്ല, ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിലും ചൈന നേരത്തെ
പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ഇന്ത്യയുടെ നടപടികള്‍.
Discussion about this post