പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദര്‍ശനത്തിന് തുടക്കമായി. ത്രിരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സില്‍ എത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലോന്ദേയുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. യുനസ്‌കോ ആസ്ഥാനം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വ്യവസായ പ്രമുഖരെ കണ്ട് മെയ്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാവാന്‍ ക്ഷണിക്കും.
പാരീസ് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഫ്രഞ്ച് കായിക മന്ത്രി തിയറി ബ്രയിലേര്‍ട്ടും ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
നാവ് പെ ചര്‍ച്ച എന്ന പേരിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദേയുമായി ബോട്ട് സവാരിക്കിടെ നടത്തുന്ന ചര്‍ച്ചയില്‍ നയതന്ത്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
പ്രതിരോധ ആണവ സഹകരണമാണ് ചര്‍ച്ചയിലെ പ്രധാന അജണ്ട. 13 ബില്യണ്‍ഡോളറിന്റെ റാഫേല് പോര്‍വിമാനങ്ങള്‍വാങ്ങുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. യുനസ്‌കോയെ അഭിസംബോധന ചെയ്യുന്ന മോദി ഇവിടത്തെ ഇന്ത്യന്‍ വംശജരെയും കാണും. ഒന്നാം ലോകമഹായുദ്ധസ്മാരകം, എയര്‍ ബസ് ഫാക്ടറി, ഫ്രഞ്ച് ബഹിരാകാശകേന്ദ്രം എന്നിവിടങ്ങളും സന്ദര്‍ശിക്കും.
ഫ്രഞ്ച് വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി രണ്ട് വട്ടം ചര്‍ച്ചകള്‍ നടത്തും. മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. നാളെ ജര്‍മ്മനിയിലേക്ക് തിരിക്കുന്ന് നരേന്ദ്രമോദി പിന്നീട് കാനഡയും സന്ദര്‍ശിക്കും.
മോദിയുടെ യൂറോപ്പിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.
Discussion about this post