സന: യമനില്‍ സൗദി നടത്തുന്നത് വംശഹത്യയെന്ന് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അല്‍ ഖമേനി ആരോപിച്ചു. യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനുശേഷം ആദ്യമായാണ് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അല്‍ ഖമേനി നിലപാട് വ്യക്തമാക്കിയത്. യമനില്‍ സൗദി നടത്തുന്നത് വംശഹത്യയാണ്. കുട്ടികളടക്കമുള്ള നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയില്‍ നിന്നും സൗദി പിന്തിരിയണം അല്ലാത്തപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും അയത്തൊള്ള അല്‍ ഖൊമേനി പറഞ്ഞു.
യുദ്ധം തുടര്‍ന്നാല്‍ ഇസ്ലാമിക ലോകം ഛിന്നഭിന്നമാകുമെന്ന് തുര്‍ക്കി പ്രസിഡണ്ട് തൊയിപ്പ് എര്ദോഗന് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം യുദ്ധത്തിന് പാക്കിസ്ഥാനോട് സൗദി സഹകരണം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാതലത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷറീഫ് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രിയുമായി കറാച്ചിയില്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇറാന് ഹൂത്തികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നുവെന്ന സൗദിയുടെ ആരോപണത്തില്‍ ഇറാന് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം വഷളായിരിക്കെ ഇറാനില്‍ നിന്നും മക്കയിലേക്ക് 260 തീര്‍ത്ഥാടകരുമായി പോയ വിമാനം ഇറക്കാന്‍ സൗദി അനുവദിക്കാത്തതും ഇറാനെ പ്രകോപിപിച്ചിട്ടുണ്ട്. മതിയായ യാത്രരേഖകള്‍ ഇല്ലാത്തതിനാലാണ് വിമാനം തിരിയച്ചതെന്നാണ് സൗദി നല്കിയ വിശദീകരണം. യമനില്‍ യുദ്ധം തുടര്‍ന്നാല്‍ ഇസ്ലാമിക ലോകം ചിന്നഭിന്നമാകുമെന്ന് തൊയിപ്പ് എര്ദോഗന് പറഞ്ഞു.
Discussion about this post