ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി, നെന്മേനി സ്വദേശി ആനന്ദാണ് കൊലപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പട്ടാപകല്‍ 12 മണിയോടെ നടുറോഡിലിട്ടാണ് അക്രമികള്‍ ആനന്ദിനെ വെട്ടുകയായിരുന്നു. ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ട് തുരുതുരെ വെട്ടുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം ഉറപ്പാക്കിയാണ് അക്രമികള്‍ സ്ഥലം വിട്ടതെന്നാണ് വിവരം.നാലുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പോലിസ് പറയുന്നു. അക്രമികള്‍ എത്തിയ കാര്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. ആനന്ദിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ആരോപിച്ചു
പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് നെന്മേനി.ഗുരുവായൂര്‍ മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്വ്വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post