സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് സ്വപ്നതുല്ല്യമായ കുതിപ്പ്. ഇന്ത്യ 26 സ്ഥാനങ്ങള്‍ മുകളില്‍ കയറി 147ാം സ്ഥാനത്തെത്തി. നേരത്തെ 161 ാംസ്ഥാനത്തായിരുന്നു ഇന്ത്യ. സമീപകാലത്ത് റാങ്കിങ്ങില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ കുതിപ്പാണിത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ 24ാം സ്ഥാനത്താണ് ഇന്ത്യ. സാഫ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തും. അഫ്ഗാനിസ്ഥാനും മാലദ്വീപുമാണ് സാഫ് മേഖലയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ഒന്നാം റൗണ്ടില്‍ നേപ്പാളിനെതിരെ നേടിയ ജയമാണ് ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ തുണയായത്. ആദ്യപാദത്തില്‍ നേപ്പാളിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച ഇന്ത്യ രണ്ടാപാദത്തില്‍ സമനില നേടുകയും ചെയ്തു.
Discussion about this post