ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് പോലിസുകാര്‍ കൊല്ലപ്പെട്ടു. പ്രത്യേക ദൗത്യസേനയിലെ പത്ത് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.
ഛത്തിഗഡിലെ സുക്മ ജില്ലിലാണ് സംഭവമുണ്ടായത്.
2014 ഡിസംബറില്‍ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സിആര്‍പിഎഫുകാരെ വധിച്ചിരുന്നു. 2010ല്‍ ദണ്ഡേവാഡയിലെ മുക്രാന വനത്തില്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച മാവോയിസ്റ്റുകള്‍ 76 സുരക്ഷാഭടന്മാരെ വധിച്ചത് സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു.
മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ദണ്ഡേവാഡയില്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം പതിവാണ്.
Discussion about this post