മുന്നണി മര്യാദ എന്തെന്ന് ചര്‍ച്ച ചെയ്യണമെന്ന് കോടിയേരിയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. മന്ത്രിസഭ യോഗം സിപിഐ ബഹിഷ്ക്കരിച്ചിട്ടില്ല. വിട്ടു നിന്നതേയുള്ളു. ഒറ്റക്ക് നിന്നാല്‍ എന്താവുമെന്ന് എല്ലാവര്ക്കും അറിയാം.
സിപിഐയില്‍ ഭിന്നതളില്ലെന്നും കാനം പറഞ്ഞു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഒറ്റ തീരുമാനമേ പാര്ട്ടിയ്ക്കുള്ളു. അത് എല്‍ഡിഎഫ് യോഗത്തില്‍ കൂട്ടായി എടുത്ത തീരുമാനമാണ്. പാര്‍ട്ടി തീരുമാനിച്ച കാര്യമാണ് നടപ്പാക്കിയത്. കെ.എ ഇസ്മയിലിന് യോഗതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കാനം പറഞ്ഞു
Discussion about this post