ചെന്നൈ: ഐപിഎല്ലിലെ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ടാം ജയം. 56 പന്തില്‍ നിന്ന് 100റണ്‍സ് നേടിയ മക്കൗല്ലത്തിന്റെയും 29 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ധോണിയുടെയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസ് ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിന് പുറത്തായി.
ബ്രാവോയും മോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാര്‍ണര്‍ 53 റണ്‍സെടുത്തു.
ഐപിഎല്ലില്‍ ചെന്നൈയുടെ രണ്ടാം വിജയമാണിത്.
Discussion about this post