ജിന്ദ്: ജനസംഖ്യ വര്‍ധനവ് തടയുന്നതിനായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരണത്തിന് വിധേയരാക്കണമെന്ന് ഓള് ഇന്ത്യ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് സാധ്വി ദേവ ഥാക്കൂര്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്നതിനാല്‍ മറ്റു മതവിശ്വാസികള്‍ വന്ധ്യംകരണത്തിന് വിധേയരാകണമെന്നും ഥാക്കൂര്‍ വിശദീകരിച്ചു.
മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതു തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. ഇവരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം.
ഹിന്ദു ജനസംഖ്യ വര്‍ധപ്പിക്കുന്നതിന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ഥാപിക്കണമെന്നും ഥാക്കൂര്‍ പറഞ്ഞു.
ഹിന്ദു സഭ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ മതനേതാക്കള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post