ബെയ്‌റൂട്ട്: ഭീകരതക്ക് അന്ത്യമായെന്നും ഇസ്ലാമിക്ക് സ്റ്റേറ്റ് അവസാനിച്ചെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഔദ്യോഗിക ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയും ഇക്കാര്യം അറിയിച്ചു. ഐഎസിന്റെ പരാജയം സമ്പൂര്‍ണമായെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് അദ്ദേഹം സന്ദേശമയച്ചു. തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ആദ്യമായാണ് ഇറാന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്.
ഐഎസ് ഭീകരരുടെ ആക്രമണങ്ങളില്‍ സിറിയയിലും, ഇറാഖിലും കൊല്ലപ്പെട്ട ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തുടങ്ങിയ പ്രസ്താവനയില്‍ ചെകുത്താന്മാരെ അവസാനിപ്പിക്കാന്‍ സഹായിച്ച ദൈവത്തിന് നന്ദിയും, സര്‍ക്കാരിന് പിന്തുണ നല്‍കിയ ജനങ്ങളോടുള്ള ആദരവും ഹസന്‍ റൂഹാനി പങ്കു വയ്ച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശിഷ്ടങ്ങള്‍ തുടരുമെന്നും പക്ഷേ അടിത്തറകളും വേരുകളും നശിപ്പിക്കപ്പെട്ടതായും റൂഹാനി പറഞ്ഞു.
Discussion about this post