ഡല്‍ഹി;സുഭാഷ് ചന്ദ്ര ബോസ് റഷ്യയിലേക്ക് കടന്നിട്ടുണ്ടെന്ന് കാണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റലിക്ക് ജവഹര്‍ലാല്‍ നെഹ്റു അയച്ച കത്ത് വീണ്ടും ചര്‍ച്ചയാവുന്നു. നതാജിയുടെ കുടുംബാഗങ്ങളെ ഇന്റലിജന്‍സ് ബ്യുറോ നെഹ്റുവിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യനിരീക്ഷണം നടത്തിയതെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നെഹ്റു എഴുതിയതെന്നു പറയപ്പെടുന്ന കത്ത്് ചര്‍ച്ചയാകുന്നത്.
ആറ്റലിയ്ക്ക് എഴുതിയ കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്- ” നിങ്ങളുടെ യുദ്ധക്കുറ്റവാളിയായ സുഭാഷ് ചന്ദബോസിനെ റഷ്യയിലേക്ക് കടക്കാന്‍ സ്റ്റാലിന് അനുവദിച്ചിട്ടുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. ബ്രിട്ടന്റെ സഖ്യരാജ്യം എന്ന നിലയില്‍ ഇതു റഷ്യ ചെയ്ത വിശ്വാസവഞ്ചനയാണ്. സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു വിശ്വസിക്കപ്പെടുന്ന വിമാനപകടം നടന്നു നാലു മാസത്തിനുശേഷം 1945 ഡിസംബര്‍ 26 നാണു നെഹ്റു ഈ കത്ത് എഴുതിയിയിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന കാര്യം നെഹ്റുവിന് അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ഈ കത്ത് എന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഗ്ലോബല്‍ അസോസിയേഷന് പ്രസിഡന്റ് രാജീവ് ജോസഫിന്റെ കൈവശമാണ് കത്തിന്റെ പകര്പ്പുളളത്. 30 വര്‍ഷത്തോളമായി നേതാജിയുടെ തിരോധാനത്തെക്കുറിച്ച് പഠനം നടത്തികൊണ്ടിരിക്കുകയാണ രാജീവ് ജോസഫ്. വെളളക്കടലാസില്‍ ടൈപ്പ് ചെയ്ത ഒരു കത്തിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുളളത്. എന്നാല്‍ കത്തില്‍ നെഹ്റുവിന്റെ കയ്യൊപ്പ് വെളിപ്പെടുത്തിയിട്ടില്ല. ഇത് കത്തിന്റെ ആധികാരികതയെപ്പറ്റി സംശയം ഉയര്‍ത്തുന്നുണ്ട്.
Discussion about this post