പാരീസ്:ലോകത്തിലെ മുന്‍നിര വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസ് ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങുന്നു. ഇതിനായി 5 വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ (12,450 കോടി രൂപ)നിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു.ത്രിരാഷ്ട്ര സന്ദര്ഷനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി എയര്സബസ് അധിക്യതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം.
വിമാനങ്ങളുടെ നിര്‍മാണത്തിലും രൂപകല്പനയിലും ഇന്ത്യയിലെ എന്‍ജിനീയറിങ് യൂണിറ്റുകള്‍ക്ക് നിര്‍ണായക ചുമതലകള്‍ ലഭിക്കും. ഇന്ത്യക്കുവേണ്ടി എയര്‍ ബസ് നിര്‍മിക്കാനും ഇന്ത്യയില്‍ നിര്‍മിക്കാനും തയ്യാറാണെന്ന് എയര്‍ബസ് സി.ഇ.ഒ. ടോം എന്‍ഡേഴ്സ് പറഞ്ഞു. ഇന്ത്യയുമായി നല്ല വ്യവസായത്തിന് കമ്പനി ആഗ്രഹിക്കുന്നെന്നും, ഈ താല്പര്യം മോദിയെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കല്‍’ പദ്ധതിയുടെ ഭാഗമായാണ് എയര്‍ബസ് നിര്‍മിക്കുന്നത്.
തെക്കന്‍ ഫ്രാന്‍സിലെ ടൂളൂസിലുള്ള എയര്‍ബസിന്റെ നിര്‍മാണകേന്ദ്രം ശനിയാഴ്ച പ്രധാനമന്ത്രി സന്ദര്‍ശിച്ചു.അവിടുത്തെ സംവിധാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതണ് എന്നതായിരുന്നു മോദിയുടെ പ്രതികരണം.
നിലവില്‍ 40 കോടി ഡോളര്‍ (2,500 കോടി രൂപ) യാണ് ഇന്ത്യയിലെ എയര്‍ബസിന്റെ നിക്ഷേപം.500 % വര്‍ധനയാണ് എയര്‍ബസ് ലക്ഷ്യമിടുന്നത്. ബെംഗളൂരു ആസ്ഥാനമായി 2 എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ എയര്‍ബസിനുണ്ട്. ഇതില്‍ ഒരെണ്ണം പ്രതിരോധനമേഖലയിലാണ്. 400 തൊഴിലാളികള്‍ അടങ്ങുന്ന സാങ്കേതിക ഗവേഷണകേന്ദ്രവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post