ചെന്നൈ: തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ ആരാധകനോട് മോശമായി പെരുമാറിയതിന്റെ വീഡിയോ പുറത്ത്. ആരാധകനെ കമല്‍ഹാസന്‍ തളളി മാറ്റുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു ഷോപ്പിലെത്തിയ കമല്‍ഹാസന്‍ തിരികെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കമല്‍ഹസാനെ കാണാനായി ഷോപ്പിനു മുന്നില്‍ ആരാധകരുടെ വലിയൊരു കൂട്ടം തമ്പടിച്ചിരുന്നു. ഷോപ്പില്‍ നിന്നും പുറത്തിറങ്ങിയ താരത്തെ കാണാന്‍ ആരാധകര്‍ തിരക്കു കൂട്ടി. പടികള്‍ ഇറങ്ങി കമല്‍ഹാസന്‍ കാറിനടുത്തേക്ക് നീങ്ങവെ ആരാധകരിലൊരാള്‍ ഓടിയരികിലെത്തുകയായിരുന്നു. സ്‌നേഹത്തോടെയെത്തിയ ആരാധകനെ പക്ഷെ കമല്‍ഹാസന്‍ തള്ളിയകറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
https://youtu.be/FuhFyYYbkVQ
Discussion about this post