വിശാഖപട്ടണം: വിശാഖപട്ടണം: 21ാമത് സിപിഎം അഖിലേന്ത്യ പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖപട്ടണത്ത് തുടക്കമായി. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന അംഗം അമീന് മുഹമ്മദ് പതാക ഉയര്‍ത്തി.
എല്ലാ അനുകൂല സംഘടനകളെയും ഇടത് പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്‍കുമെന്നും സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട്. വകോണ്ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം അട്ടിമറിക്കാന്‍ ബിജെപിആര്എസ്.എസ് സഖ്യം ശ്രമിക്കുന്നു. ഒരുവര്‍ഷത്തെ ഭരണം കൊണ്ട് കുത്തകകള്ക്കുമാത്രമാണ് മെച്ചമുണ്ടായത്. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ര്‍.എസ്.പി ഇടതുമുന്നണി വിട്ടതും ബൂര്‍ഷാ പാര്‍ട്ടികളുമായുണ്ടാക്കിയ സഖ്യങ്ങളും തിരിച്ചടിയായതായി സിപിഎം രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി
2004ലെ തെറ്റുതിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നു. കേരളത്തിലെ വിഭാഗീയത പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനവും ഇതുവരെ പൂര്‍ത്തിയായില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചുവെന്നും സമരങ്ങള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിശാഖപട്ടണത്തെ പോര്‍ട്ട് പോര്‍ട്ട് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് മുന്‍ പി.ബി. അംഗം മുഹമ്മദ് ഹമീന്‍ രക്തപതാക ഉയര്‍ത്തി. 749 പ്രതിനിധികളും 72 നിരീക്ഷകരും ഏഴ് പ്രത്യേക ക്ഷണിതാക്കളുമാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
Discussion about this post