ബുര്‍ധ്വാന്‍: പശ്ചിമബംഗാളിലെ ബുര്‍ധ്വാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും 61 നാടന്‍ ബോബുകള്‍ പോലീസ് കണ്ടെടുത്തു. ഷെയ്ഖ് ഷാന്റോ എന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം സംഭവം പോലീസ് തന്നെ സൃഷ്ടിച്ചതാണെന്ന് ഷാന്റോ പറഞ്ഞു. കുറച്ചു ദിവസം മുമ്പ് പോലീസില്‍ ചിലര്‍ തന്നോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാതിരുന്നതിനെ തുര്‍ന്ന് അവരുടെ പ്രതികാരമാണ് ഇതെന്നും ഷാന്റോ പറഞ്ഞു.
Discussion about this post