ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാവ് മസ്റത്ത് ആലത്തിനെ വീണ്ടും റസ്റ്റ് ചെയ്തു. പിഡിപി- ബിജെപി സര്‍ക്കാര്‍ വിട്ടയച്ച നേതാവായിരുന്നു മസ്റത്ത് ആലം. കഴിഞ്ഞ ദിവസം തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ത്രാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണു മസ്റത്തിനെ അറസ്റ്റു ചെയതത്.
ത്രാല്‍ ജില്ലയില്‍ നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ചു നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ സ്റത്ത് ആലം സ്ഥലം സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്നം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അറസ്റ്റ്. മറ്റൊരു വിഘടനവാദി നേതാവായ യാസിന് മാലിക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post