ഡല്‍ഹി: ഇന്ത്യയ്ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. 163 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്തു. ശിഖര്‍ ധവാന് (67), വിരാട് കൊഹ്ലി (50), രോഹിത് ശര്‍മ (50), ചേതേശ്വര്‍ പുജാര (49) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
നേരത്തെ ശ്രീലങ്ക ഒന്നാമിന്നിംഗ്സില്‍ 373 റണ്‍സിന് പുറത്തായിരുന്നു.
Discussion about this post