തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയാകും ഇത്തവണ ചലച്ചിത്രോത്സവം നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാകും മേള ആരംഭിക്കുക. എട്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആകെ 190 സിനിമകളുണ്ട്. മേളക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉദ്ഘാടന ചിത്രമായ ‘ദി ഇന്‍സള്‍ട്ട്’ ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 16 സിനിമകളാണ് ആദ്യ ദിവസം, മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
Discussion about this post