അലഹബാദ്: ഗുജറാത്തില്‍ ബിജെപിക്കായി വോട്ട് ചോദിച്ച് മുസ്ലിം സ്ത്രീകള്‍ രംഗത്ത്. ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ വനിതാ അംഗങ്ങള്‍ വ്യാഴാഴ്ച ആണ് ഗുജറാത്തിലെ മുസ്ലിങ്ങളോട് ഭരണപാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഡിസംബര്‍ ഒമ്പതിനും 14നുമായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപി പ്രവര്‍ത്തകരായ മുസ്ലിം സ്ത്രീകള്‍ ഖമര്‍ ജഹാന്റെ നേതൃത്വത്തില്‍ അലഹബാദിലെ പാര്‍ട്ടി ഓഫിസില്‍ ഒത്തുകൂടുകയും അവരുടെ സമുദായത്തിന്റെ പിന്തുണ ഗുജറാത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.
മുത്തലാഖ് വിഷയത്തില്‍ കരട് ബില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ മുന്നോട്ടുവന്നു പിന്തുണയ്ക്കണമെന്ന് മുസ്ലിം സ്ത്രീകളോട് ആവശ്യപ്പെടുന്നതായി ജഹാന് പറഞ്ഞു. മുത്തലാഖിന്റെ പേരില്‍ ദശകങ്ങളായി മുസ്ലിം സ്ത്രീകള്‍ അതിക്രമങ്ങളും അനീതിയും അഭിമുഖീകരിക്കുകയാണ്. തങ്ങള്‍ അവരോട് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ജഹാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post