യുഎഇ: ജറുസലേം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായി പ്രതികരിച്ച് യുഎഇ. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. നേരത്തെ സൗദിയും യുഎസിനെതിരെ രംഗത്ത് വന്നിരുന്നു.
ട്രംപിന്റെ പ്രഖ്യാപനം തീവ്രവാദികള്‍ക്കുള്ള സമാനമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശ് കുറ്റപ്പെടുത്തി. തീവ്രവാദികള്‍ വെറുപ്പിന്റെ ഭാഷ പ്രചരിപ്പിക്കാന്‍ ഈ നടപടി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തീവ്രവാദികള്‍ ട്രംപിന്റെ പ്രഖ്യാപനത്തെ ഉപയോഗിക്കുമെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന യുഎഇ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഉറച്ച നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗ് നേതൃയോഗം പശ്ചിമേഷ്യന്‍ സമാധാന സാധ്യത പോലും ഇതോടെ ഇല്ലാതാവുകയാണെന്ന മുന്നറിയിപ്പാണ് അമേരിക്കക്ക് നല്‍കിയത്. സഖ്യ രാജ്യങ്ങളെ അനുനയിക്കാനുള്ള യുഎസ് നീക്കവും വിജയിച്ചിട്ടില്ല. ഈ സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള അടിയന്തരപ്രധാനമല്ലാത്ത സന്ദര്‍ശനം മാറ്റിവെക്കണമെന്ന് സ്വന്തം പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കാന് അമേരിക്ക നിര്ബന്ധിതമായിരിക്കുന്നതും.
Discussion about this post