സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി. റോഡ് ഷോകളുടെ ദിനമായിരുന്നു ബുധനാഴ്ച. അരവിന്ദ് കെജ്രിവാള്‍, കിരണ്‍ബേദി തുടങ്ങിയ പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചു.
ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തിയ ദേശസ്‌നേഹമുള്ളവരുടെ സംഘടനയാണ് ആര്‍എസ്എസ് എന്ന് കിരണ്‍ബേദി പറഞ്ഞു. ഞാന്‍ വിചാരിക്കുന്നത് ഇവിടെ ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന സംഘടന ുണ്ടെന്നാണ്. അതാണ് ഇന്ത്യയെ ശുദ്ധമായ നിലനിര്‍ത്തുന്നത്’-ബേദി പറഞ്ഞു. ആര്‍എസ്എസിനെ ജനങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. വളരെ അച്ചടക്കമുള്ള, ദേശസ്‌നേഹികളാണ് അവരെല്ലാം.ചെറുപ്പക്കാരെ അച്ചടക്കം പഠിപ്പിക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും കിരണ്‍ ബേദി വിശദീകരിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ ഏറ്റമുട്ടല്‍ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യം. അതിനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും കിരണ്‍ബേദി പറഞ്ഞു. റോഡ് ഷോയ്ക്ക് ശേഷമായിരുന്നു കിരണ്‍ബേദി കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. അതേസമയം ലാലാ ലജ്പത് റായുടെ പ്രതിമയില്‍ കിരണ്‍ ബേദി ഷാള്‍ പുതപ്പിച്ചതിനെതിരെ കെജ്രിവാള്‍ രംഗത്തെത്തി. സ്വാതന്ത്യസമരസേനാനികളെ കാവി പുതപ്പിക്കരുതെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
നാമനിര്‍ദ്ദേശപത്രിക നല്‍കിയ ശേഷം കിരണ്‍ബേദിയെ കെജ്രിവാള്‍ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്.
ബിജെപി അറുപത് സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് ബിജെപി നേതാവ് ജഗദീഷ് മുഖി പറഞ്ഞു.
ഇതിനിടെ കിരണ്‍ബേദിയെ കുറിച്ച് ഇപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു. ടൈംസ് നൗവിന് നല്‍കിയ പ്രതികരണത്തിലാണ് അണ്ണാഹസാരെയുടെ വാക്കുകള്‍.
Discussion about this post