ഡല്‍ഹി: കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയഹിന്ദിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രദര്‍ശന വിലക്ക്. സെന്‍സര്‍ ബോര്‍ഡ് എ സര്ട്ടീഫിക്കറ്റ് നല്‍കിയ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത.് ഇതേ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധ രാത്രിമുതല്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തിവച്ചു.
1952ലെ സിനിമാട്ടോ ഗ്രാഫ് നിയമത്തിലെ വകുപ്പ് 6(1) എന്‍ ന്റെയും, റൂള്‍ 6(1) ന്റെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചനാല്‍ നടത്തിയതെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലമാണ് സംപ്രേഷണം വിലക്കിയതെന്നാണ് ചാനലിന്റെ വിശദീകരണം.
എ സര്‍ട്ടിഫിക്കറ്റുള്ള ഹായ് ഹരിതേ എന്ന സിനിമ 2012 ല്‍ ചാനലില്‍ സംപ്രേഷണം ചെയ്തതാണ് വിലക്കിന് ഇടയാക്കിയത്.
ഉത്തരവിന്റെ പകര്‍പ്പ്-
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”13693″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1429191121573″]
Discussion about this post