മൊഹാലി: രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ 393 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ വെച്ചത്. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 153 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 13 ബൗണ്ടറികളുടെയും 12 സിക്സുകളുടെയും അകമ്പടിയോടെ 208 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് ശര്‍മയുടെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണിത്.
ശിഖര്‍ ധവാന്, ശ്രേയസ്, ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിങ്ങ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പതിരാനയുടെ ബൗളില്‍ തിരിമാനയ്ക്ക് ക്യാച്ച് നല്കി ധവാന് മടങ്ങിയത്. 67 പന്തുകള്‍ നേരിട്ട ധവാന് 68 റണ്‍സ് നേടിയാണ് പുറത്തായത്.
ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യതാരമാണ് രോഹിത്. ഏകദിനത്തില്‍ രണ്ടാമത്തെ മത്സരം കളിക്കുന്ന അയ്യരുടെ കന്നി അര്‍ധസെഞ്ച്വറിയാണിത്. ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വിയേറ്റ ആതിഥേയര്‍ക്ക് ഇന്ന് വിജയച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാകും. ഇന്ത്യന്‍ നിരയില്‍ തമിഴ്നാട് ഓള്‍റൗണ്ടര്‍ പതിനെട്ടുകാരന് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിന് പകരക്കാരനായാണ് സുന്ദര്‍ ആദ്യ ഇലവനിലെത്തിയത്.
Discussion about this post