തിരുവനന്തപുരം: പോലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപെട്ടു. കരാട്ടെ ജോണി എന്ന് അറിയപ്പെടുന്ന പ്രതിയാണ് കോവളം പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെ പരുക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ടത്.
നിരവധി കേസുകളിലെ പ്രതിയായ ജോണി ഒരു ബിയര്‍പാര്‍ലറില്‍ ഉണ്ട് എന്നറിഞ്ഞ് പിടികൂടാനായി എത്തിയ പോലീസുകാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ബിനീഷ്, വിദ്യാസാഗര്‍, ജിജി എന്നീ പോലീസുകാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post