ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയം വികസനത്തിന്റെയും അമിത് ഷായുടെയും വിജയമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നവരാണ് രാജാക്കന്മാരെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഇത് വികസനത്തിന്റെയും അമിത് ഷായുടെയും വിജയമാണ്. തങ്ങളുടെ നയങ്ങളും ഭരണവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഈ വിജയം അവകാശപ്പെട്ടതാണെന്ന് സ്മൃതി പറഞ്ഞു.
തുടര്‍ച്ചയായ ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നില നിര്‍ത്താനായില്ലെങ്കിലും കനത്ത പോരാട്ടത്തിനിടയിലും ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചു. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു.
Discussion about this post