വാഷിംഗ്ടണ്‍: ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്ക. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്.
ഇന്ത്യയെ പുകഴ്ത്തുന്ന റിപ്പോര്‍ട്ട് മുന്നേറുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നുമുണ്ട്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍ എസ് എസ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പരമാധികാരം സംരക്ഷിക്കാന്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ സഹായിക്കുമെന്ന് മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തെ ലക്ഷ്യം വച്ച് അമേരിക്ക എന്‍ എസ് എസില്‍ പറയുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന് തയ്യാറാകണമെന്നും എന്‍ എസ് എസില്‍ അമേരിക്ക ആവശ്യപ്പെടുന്നു. ജപ്പാന് ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചതുര്ഭുജ സഹകരണം ശക്തമാക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെടുന്നുണ്ട്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള എന്‍എസ് എസ് പുറത്തിറക്കിയത്.
Discussion about this post