രാജ്യത്ത് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള കാമ്പയിന് പിന്തുണയേറുന്നു. വാട്ട്സപ്പ്, സ്കൈപ്പ്, യൂട്യൂബ് തുടങ്ങിയ ജനകീയ വെബ് സൈറ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഫഌപ്പ്കാര്‍ട്ടിന് പിന്നാലെ നിരവധി കമ്പനികള്‍ ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് കൂട്ടായ്മ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിച്ച് സിപിഐഎം രംഗത്തെത്തി. വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും നെറ്റ് ന്യൂട്രാലിറ്റിക്കായി രംഗത്തെത്തിയിട്ടുണ്ട്.
നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്തി നവീന്‍ പട്നായിക്ക് രംഗത്തെത്തി. ടെലികോം കമ്പനികളുടെ നിര്‍ദ്ദേശം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ട്രായ് ചെയര്മാന് രാഹുല്‍ കുളളാര്ക്ക് നവീന്‍ പട്നായിക് കത്തയച്ചു.
സൈബര്‍ ലോകത്തെ ക്യാമ്പയിന് ഫേസ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് സേവനമായ ഇന്റര്‍നെറ്റ് ഡോട്ട് ഓര്ഗിനും തിരിച്ചടിയായിട്ടുണ്ട്. പല പ്രമുഖ സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗില്‍ നിന്നും പിന്മാറിയിട്ടുണ്ട്. എന്‍.ഡി.ടി.വി, ന്യൂസ് ഹണ്ട്, ടൈംസ് ഗ്രൂപ്പ്, ക്ലിയര്‍ ട്രിപ്പ്, ഐ.ബി.എന്‍ ലൈവ്, ഇന്ത്യ ടുഡേ തുടങ്ങിയവയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗില്‍ നിന്നും പിന്മാറിയത്.
Discussion about this post