ചെന്നൈ: നടന് രജനികാന്ത് രാഷ്ട്രീയത്തില്‍ ചേരുമോ എന്നറിയാന്‍ ഇനി അധിക ദിവസം കാത്തിരിക്കേണ്ട്. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഡിസംബര്‍ 31നു പ്രഖ്യാപിക്കുമെന്ന് രജനികാന്ത്. വ്യക്തമാക്കി. ആരാധകര്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഷ്ട്രീയത്തില്‍ ചേരുന്നുവെന്നു പറയുന്നില്ല, പക്ഷേ എന്റെ നിലപാട് ഞാന്‍ ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. രാഷ്ട്രീയത്തിലിറങ്ങുന്നതിന് ചെറിയ വിമുഖതയുണ്ട്. അതിനകത്തെ അവസ്ഥ അറിയാവുന്നതു കൊണ്ടാണത്. ഞാന്‍ രാഷ്ട്രീയത്തിന് അപരിചിതനായ വ്യക്തിയല്ല. പക്ഷേ അതിലേക്കിറങ്ങാന്‍ കുറച്ചു വൈകിപ്പോയി. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിനു തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തിലിറങ്ങുന്നതു തന്നെ വിജയത്തിനു തുല്യമാണ്.’ ആരാധകരുടെ ആവേശത്തിനിടെ രജനികാന്ത് പറഞ്ഞു.
Discussion about this post