ഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച.
കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെ . രാജ്യത്തെ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ബില്ലിന്മേലുള്ള കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിക്കും. താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
നാളെ നടക്കുന്ന കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുക്കും.
നീണ്ട അവധിയ്ക്കും ‘അജ്ഞാതവാസത്തിനും’ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഒരു പൊതുവേദിയിലെത്തുന്നത്.
Discussion about this post