തിരുവനന്തപുരം: സബ്സിഡി വെട്ടിക്കുറച്ചു സാധാരണക്കാരനെ വെട്ടിലാക്കാന്‍ വൈദ്യുതി ബോര്‍ഡ്. സംസ്ഥാനത്തെ ഗാര്ഹികഉപയോക്താക്കള്ക്കു സബ്സിഡി ഇനത്തില്‍മാത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ ആറു ശതമാനം വൈദ്യുതിനിരക്ക് കൂടുന്ന തരത്തിലാണു നയം മാറ്റുന്നത്. വര്‍ഷംതോറുമുള്ള നിരക്ക് വര്‍ധന ഇതിനു പുറമേയുണ്ടാകും. വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത് കനത്തഭാരമെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷകര്‍ക്കുള്ള വൈദ്യുതിയുടെ നിരക്കും തെരുവിളക്കുകളുടെ നിരക്കും കുത്തനെ ഉയരും. എന്നാല്‍ വ്യവസായങ്ങളുടെ നിരക്ക് കാര്യമായി കുറയും. ഇതിനായി സബ്സിഡി നിരക്ക് 20 ശതമാനമാക്കി ഏകീകരിക്കുന്നതിനുള്ള നടപടി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് തുടങ്ങി. 2019 നവംബര്‍ 20ന് മുമ്പായി പൂര്‍ണമായി നടപ്പാക്കും. ഒരു യൂണിറ്റ് വൈദ്യുതിയുടെ നിലവിലെ ശരാശരി വില 5.60 രൂപയാണെങ്കിലും ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന് 2.90 രൂപ മുതലാണ് ഈടാക്കുന്നത്; 26.4 ശതമാനത്തോളം സബ്സിഡിയാണ്. കാര്‍ഷികമേഖലയില്‍ 56.8 ശതമാനമാണ് സബ്സിഡി. ഇതുരണ്ടും 20 ശതമാനമാക്കി നിജപ്പെടുത്താനാണു നീക്കം. വ്യവസായങ്ങള്‍ക്ക് യഥാര്‍ഥവിലയേക്കാള്‍ 54 ശതമാനം കൂടുതലാണു വാങ്ങുന്നത്. ഇത് 20 ശതമാനമാക്കുമ്പോള്‍ നിരക്ക് കുത്തനെ കുറയും. വ്യവസായിക ഉപയോക്താക്കളില്‍നിന്ന് വലിയ നിരക്ക് ഈടാക്കി ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് വിലകുറച്ചു നല്കുന്ന ക്രോസ് സബ്സിഡിയാണ് ബോര്‍ഡ് നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ വൈദ്യുതി വിലയുടെ 20 ശതമാനമേ ക്രോസ് സബ്സിഡിയായി നല്കാവു എന്നാണ് 2003ലെ കേന്ദ്ര നിയമം. ഇതു പൂര്‍ണമായും നടപ്പാക്കുകയാണു റെഗുലേറ്ററി കമ്മിഷന്.
ക്രോസ് സബ്സിഡി 20 ശതമാനമായി കുറയ്ക്കുമ്പോള്‍ ഉയര്‍ന്ന തരത്തിലുള്ള താരിഫ് ഷോക്കുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മിഷന് തന്നെ വിലയിരുത്തുന്നു.
വളരെക്കുറച്ച് കാര്ഷികഉല്പാദനം നടക്കുന്ന കേരളത്തില്‍ വൈദ്യുതിച്ചെലവ് കുത്തനെ വര്‍ധിക്കുന്നത് കൃഷി കൂടുതല്‍ ചെലവേറിയതാക്കും. വാണിജ്യവിഭാഗത്തിലെ അധികനിരക്ക് ഇല്ലാതാകുന്നതോടെ കെ.എസ്.ഇ.ബിക്ക് ആ വഴിക്കു വരുമാനനഷ്ടവുമുണ്ടാകും.
നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള നിരക്ക് (ശരാശരി വിലയുമായി താരതമ്യപ്പെടുത്തി)
താരിഫ് വിഭാഗം നിരക്ക് സബ്സിഡി
ഗാര്‍ഹികം 73.6% 26.4% (കുറവ്)
കാര്‍ഷികം 43.2 % 56.8% (കുറവ്)
തെരുവ് വിളക്ക് 73.2% 26.8% (കുറവ്)
എല്‍.ടി. കൊമേഴ്സ്യല്‍ 153.7% 53.7% (കൂടുതല്‍)
എച്ച്.ടി. കൊമേഴ്സ്യല്‍ 153.5% 53.5% (കൂടുതല്‍)
എല്‍.ടി. വ്യവസായം 115.7% 15.7% (കൂടുതല്‍)
എച്ച്.ടി. വ്യവസായം 117% 17% (കൂടുതല്‍)
വൈദ്യുതി നിരക്ക് നാലുവര്‍ഷത്തേക്ക് നിശ്ചയിക്കും
Discussion about this post