കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരരെ വധിച്ചു. കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രദേശത്താണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
അഫ്ഗാന് സ്പെഷല്‍ ഓപറേഷന് ഫോഴ്സാണ് വ്യോമാക്രമണം നടത്തിയത്.
സംഭവത്തില്‍ രണ്ട് ഭീകരരെ സേന ഗുരുതരമായ പരിക്കുകളോടെ പിടികുടി. ആക്രമണത്തിനു പിന്നാലെ മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post