വാഷിങ്ടന്‍: കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ബലൂചിസ്ഥാന്‍ സ്വദേശികള്‍. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചതില്‍ പ്രതിഷേധിച്ചും ജാദവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടന്ന പ്രതിഷേധത്തില്‍ .യുഎസിലെ ഇന്ത്യന്‍ വംശജരും അണി നിരന്നു. യുഎസില്‍ വാഷിങ്ടണ്‍ ഡിസിയിലെ പാക്കിസ്ഥാന് എംബസിക്ക് മുന്നില്‍ ചെരുപ്പുകളുമായി (Chappal Chor Pakistan) ചെരുപ്പു കള്ളന് പാക്കിസ്ഥാന് എന്ന ഹാഷ്ടാഗുമായാണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.
ഡിസംബര്‍ 25ന് പാക്ക് സര്‍ക്കാരിന്റെ അനുവാദത്തോടെ കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടെ കാലില്‍ കിടന്ന ചെരുപ്പ് രഹസ്യവസ്തുവുണ്ടെന്ന് ആരോപിച്ചു പാക്കിസ്ഥാന് ഊരിമാറ്റിയിരുന്നു. പിന്നീട് ഇവ തിരികെ നല്കിയുമില്ല. ഈ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് എംബസിക്കുമുന്നില്‍ പ്രതിഷേധക്കാര്‍ ചെരുപ്പുകളുമായി പ്രതിഷേധിച്ചത്. ഉപയോഗിച്ചു പഴകിയ ചെരുപ്പുകളാണു പ്രതിഷേധത്തിനായി കൊണ്ടുവന്നത്.
കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും സുരക്ഷയുടെ പേരു പറഞ്ഞു പാക്കിസ്ഥാന് അപമാനിക്കുകയായിരുന്നു.
Discussion about this post