പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയില്‍ ക്വറ്റ നഗരത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴു പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍25 ഓളം പേര്‍ക്കു പരുക്കേറ്റു. ബലൂചിസ്ഥാന്‍ നിയമസഭാ മന്ദിരത്തിന് 300 മീറ്റര്‍ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്.
അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരന് ട്രക്കിനുനേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര് പൊലീസുകാരാണ്. പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.
തെഹ്രിക്ഇതാലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്.
Discussion about this post