58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം നിലനിര്‍ത്തി കോഴിക്കോട്. തുടര്‍ച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയന്റ് നേടിയാണ് കിരീടം സ്വന്തമാക്കിയത്. പാലക്കാടിന് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കണ്ണൂര്‍ നാലാമതും തൃശൂര്‍ അഞ്ചാം സ്ഥാനവും നേടി.
പാലക്കാട് ജില്ല ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കലാ കിരീടത്തില്‍ കോഴിക്കോട് ജില്ല മുത്തമിട്ടത്.
895 പോയിന്റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോഴിക്കോട് നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റാണ് സ്വന്തമാക്കിയത്.
Discussion about this post