ഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളുടെ വിവങ്ങള്‍ ചോരുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ ‘വിര്‍ച്വല്‍ ഐഡി’ സംവിധാനവുമായി യുഐഡിഎഐ. മൊബൈല്‍ സിം വെരിഫിക്കേഷന്‍ അടക്കമുള്ളവയ്ക്ക് ആധാര്‍ നമ്പറിനു പകരം പ്രത്യേക ഐഡി അനുവദിക്കുന്ന സംവിധാനമാണിത്. ആധാര്‍ നമ്പറിനു പകരം യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഐഡി നല്‍കിയാല്‍ ഇനി വെരിഫിക്കേഷന്‍ നടക്കും.
16 അക്ക വിര്‍ച്വല്‍ ഐഡിയില്‍ ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പേര്, വിലാസം, ചിത്രം എന്നീ വിവരങ്ങള്‍ മാത്രം വേണ്ട സേവനങ്ങള്‍ വിര്‍ച്വല്‍ ഐഡിയിലൂടെ ചെയ്യാന്‍ സാധിക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഒന്നിലധികം വിര്‍ച്വല്‍ ഐഡികള്‍ ലഭിക്കും. പുതിയ ഐഡികള്‍ ലഭിക്കുമ്പോള്‍ പഴയത് ഓട്ടോമാറ്റിക്കലി റദ്ദാകുകയും ചെയ്യും. ഇതിലൂടെ ആധാര്‍ നമ്പറും വിവരങ്ങളും പുറത്താകുന്നത് തടയാനാകും.
2018 മാര്‍ച്ച് ഒന്നു മുതല്‍ വിര്‍ച്വല്‍ ഐഡികള്‍ സ്വീകരിച്ചു തുടങ്ങും. ജൂണ്‍ ഒന്നു മുതല്‍ എല്ലാ ഏജന്‍സികളും വിര്‍ച്വല്‍ ഐഡി സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കും.
Discussion about this post