വാഷിങ്ടണ്‍: ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനായിരുന്നുവെന്ന് യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. മറ്റൊരു രാജ്യത്തിന് എതിരായ ഈ അസാധാരണ പ്രമേയത്തെ സഭയിലെ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും പിന്തുണച്ചു.
സിഖ് കൂട്ടക്കൊലയ്്ക്ക് ഉത്തരവാദി ഇന്ത്യന്‍ സര്‍ക്കാരാണെന്ന് മറ്റൊരു രാജ്യത്തു പ്രമേയം പാസാക്കുന്നത് ഇതാദ്യമാണ്. കൂട്ടക്കൊല നടത്തുന്നതിനു പൊലീസും സര്‍ക്കാര്‍ ഏജന്‍സികളും കൂട്ടുനിന്നുവെന്നും തടയാന്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പ്രമേയം പറയുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായ അമേരിക്കന്‍ സിഖ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രചാരണവും സമ്മര്‍ദവുമാണു പ്രമേയം പാസാക്കുന്നതിലേക്കു നയിച്ചത്.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് വംശഹത്യയില്‍ മൂവ്വായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൊലപാതകത്തെ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിച്ചിരുന്നു.
Discussion about this post