മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ നിന്ന് ആമിയില്‍ നിന്ന് വിദ്യാ ബാലന് പിന്മാറിയതില് തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്ന് ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് കമല്‍ പറഞ്ഞതിന് മറുപടിയുമായി വിദ്യാ ബാലന് രംഗത്തെത്തി. ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കമലിന് മറുപടി നല്കാന് ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് വിദ്യ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വിദ്യക്ക് പകരം മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി എത്തിയത്. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വത്യാസങ്ങള്‍ കാരണമാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് വിദ്യ പറഞ്ഞിരുന്നു. എന്നാല്‍ കമല്‍ പറയുന്നത് ബാഹ്യപ്രേരണകള്‍ കാരണമാണെന്നാണ്.
‘വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി . അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.’ ഇതായിരുന്നു കമല്‍ പറഞ്ഞത്.
കമലിനെ വമിര്‍ശിച്ച് നിരവധി പേര് രംഗത്ത് വന്നിരിക്കുകയാണ്. വിദ്യയെ പോലെ കഴിവുള്ള ഒരു നടിയെ അപമാനിക്കുന്ന തരത്തിലായിരുന്നു കമലിന്റെ വാക്കുകളെന്ന് പലരും വിലയിരുത്തുന്നു.
കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. ഇതിനെ തുടര്‍ന്നായിരുന്നു വിദ്യയുടെ പ്രതികരണം.
Discussion about this post