തിരുവനന്തപുരം: മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന കാരണം പറഞ്ഞ് ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്ന നടിയാണ് റിമ കല്ലിങ്കലെന്ന് വെളിപ്പെടുത്തലുമായി സംവിധായകന് കൃഷ്ണജിത്ത്.എസ്.വിജയന്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ വാങ്ങിയിട്ട് ഷൂട്ടിംഗ് മുടക്കിയ നടിക്ക് വ്യക്തിത്വമില്ലെന്നും കൃഷ്ണജിത്ത് ആരോപിക്കുന്നു. രാവിലെ തുടങ്ങേണ്ടിയിരുന്ന ഷൂട്ടിംഗ് വൈകുന്നേരം എവിടെയോ കിടന്ന ക്യാരവന് എത്തിച്ച ശേഷമാണ് നടി ഷൂട്ടിംഗിന് തയ്യാറായത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സ്വന്തം പ്രതിഫലം നഷ്ടമായെന്ന് മാത്രമല്ല കടത്തിലുമായെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/anil.p.alasan/posts/10214878807547959?comment_id=10214882539161247&comment_tracking=%7B%22tn%22%3A%22R9%22%7D
https://www.facebook.com/photo.php?fbid=10214882634563632&set=a.10201981327199011.1073741831.1360302844&type=3
Discussion about this post