പള്ളിയില്‍ കിടന്ന് ഉറങ്ങിയാ റിയാസ് മൗലവി യെ കൊന്നപ്പോ ഫൈസലിനെ കൊന്നപ്പോ പശു വിന്റെ പേരില്‍ പലരെയും കൊന്നപ്പോ നീ നന്നായി ഉറങ്ങിയില്ലേ എന്ന വിമര്‍ശകന്റെ കമന്റിന് ചുട്ട മറുപടി നല്കി നടന് ടൊവിനൊ തോമസ്.
ഒരു മനുഷ്യന് അവന് ഏതു ജാതിക്കാരനോ മതക്കാരനോ പാര്‍ട്ടിക്കാരനോ നാട്ടുകാരനോ ആയിക്കോട്ടെ , എന്തെങ്കിലും വിഭാഗീതയുടെ പേരില്‍ കൊല്ലപ്പെടുമ്പോള്‍ മനസാക്ഷി ഉള്ള മനുഷ്യത്വം ഉള്ള ഒരാള്‍ക്കും സുഖമായി ഉറങ്ങാന്‍ പറ്റില്ല .എന്നിങ്ങനെയായിരുന്നു ടൊവിനൊയുടെ മറുപടി.
ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തെ എതിര്‍ത്ത് യുവ നടന് ടൊവിനൊ തോമസ് ഇട്ട പോസ്റ്റാണ് ചിലരെ പ്രകോപിപ്പിച്ചത്.
”മതത്തിനും രാഷ്ട്രീയത്തിനും എല്ലാ വേര്‍തിരിവുകള്‍ക്കും മുകളിലാണ് മനുഷ്യന്റ ജീവന്റെയും സ്നേഹത്തിന്റെയും വില .
‘ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infratsructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !’ ഈ പറഞ്ഞ വാക്കുകളില്‍ നിങ്ങള്‍ കണ്ടെത്തുന്ന മറ്റു അര്‍ഥങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു .
എങ്കിലും പ്രതീക്ഷയുണ്ട് നിങ്ങള്‍ ആരെയൊക്കെയോ സ്നേഹിക്കുന്നുണ്ട് ഒന്നുകൂടി ശ്രമിച്ചാല്‍ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാന്‍ പറ്റും ????????”-എന്നും ടൊവിനെ ചോദിക്കുന്നു.
Discussion about this post