ആമിയില്‍ നിന്ന് പിന്മാറാനുള്ള കാരണം വിദ്യാ ബാലന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന് സംവിധായകന് കമല്‍. ഇപ്പോള്‍ ഈ കഥപാത്രം ചെയ്യാനുള്ള മാനസിക അവസ്ഥയില്ലല്ല എന്ന മെസേജ് മാത്രം വന്നുവെന്നും കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു
‘ഒറ്റപ്പാലത്ത് സെറ്റിട്ടു, എറണാകുളത്ത് ഫ്ലാറ്റും. എല്ലാം റെഡിയായി ഷൂട്ടിങ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുന്‍പ് പ്രധാന കഥാപാത്രം മാറിയാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. എന്താണ് പിന്മാറാനുള്ള യഥാര്‍ത്ഥ കാരണമെന്ന് വിദ്യ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഈ കഥാപാത്രം ചെയ്യാനുള്ള മാനസിക അവസ്ഥയിലല്ല എന്നൊരു മെസ്സേജ് മാത്രം വന്നു. ഒന്നരവര്‍ഷം മുന്‍പ് കഥ പറഞ്ഞപ്പോള്‍ വലിയ എക്സൈറ്റഡ് ആയിരുന്നു. ഞാനും റസൂല്‍ പൂക്കുട്ടിയും മുംബൈയില്‍ പോയി കണ്ട് സംസാരിച്ചു. മാധവിക്കുട്ടിയുടെ ഭാഷയില്‍ സംസാരിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എന്നിട്ടാണ് കാര്യം പറയാതെ പിന്മാറിയത്. – കമല്‍ പറയുന്നു.
വിദ്യാ ബാലന് അഭിനയിച്ചിരുന്നെങ്കില്‍ അതില്‍ ലൈംഗികത കൂടി കടന്നു വരുമായിരുന്നെന്ന വിവാദ പരാമര്‍ശത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ കമല്‍ പ്രതികരിച്ചു.ു. ‘സംഭാഷണത്തിന്റെ രണ്ടു സന്ദര്‍ഭങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് വന്നപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ലൈംഗികതയെക്കുറിച്ച് തുറന്നെഴുതിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. സിനിമയില്‍ എങ്ങനെയാണ് മാധവിക്കുട്ടിയുടെ ലൈംഗിക നിലപാടുകളെ ചിത്രീകരിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് നല്കിയ ഉത്തരമാണ് വിവാദമാക്കിയതെന്നും കമല്‍ പറയുന്നു.
Discussion about this post