ഡല്‍ഹി:ശത്രുരാജ്യങ്ങളെ ഒതുക്കാന്‍ 39000 കോടിയുടെ മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ. മികച്ച ശ്രണിയിലുള്ള എസ്-400 നൂതന മിസൈല്‍ സംവിധാനം സംബന്ധിച്ച കരാറിന് അ്തിമ രൂപമായതായി ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത കാലത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച മിസൈല്‍ സംവിധാനമെന്നാണ് എസ്-400 നെ വിലയിരുത്തുന്നത്. ചാരവിമാനങ്ങളേയും ബോംബേഴ്സിനെയും മിസൈലുകളെയും ഡ്രോണുകളെയും ദിശ കണ്ടെത്തി നശിപ്പിക്കാനുള്ള മികവ് ഈ സംവിധാനത്തിനുണ്ട്. 30 കിലോമീറ്റര്‍ മുതല്‍ 400 ക്ിലോമീറ്ററാണ് പരിധിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയ്ക്ക് ശേഷം ഈ സംവിധാനം സ്വന്തമാക്കുന്ന രണ്ടാമത് രാജ്യമാണ് ഇന്ത്യ.2016ലാണ് ചൈന ഈ മിസൈല്‍ സംവിധാനം വാങ്ങിയത്. ഈ സാമ്പത്തീക വര്‍ഷം തന്നെ ഇന്ത്യ ഈ കരാറിന് അന്തിമരൂപമാകുമെന്നാണ് പ്രതിരോധവൃത്തങ്ങള്‍ നല്കുന്ന സൂചന. 54 മാസത്തിനുള്ളില്‍ സംവിധാനം ഇന്ത്യയ്ക്ക് പൂര്‍ണമായും കൈമാറും. റഷ്യന്‍ പ്രതിരോധസേനയ്ക്ക് മാത്രം ലഭ്യമായിരുന്ന എസ്-300 ന്റെ പരിഷക്കരിച്ച രൂപമാണ് എസ്-400. പാക്കിസ്ഥാനില്‍ നിന്നുള്ള ഏത് ഭീഷണിയേയും ചെറുക്കാന്‍ പര്യാപ്തമാണ് ഈ മിസൈല്‍ സംവിധാനം.
Discussion about this post