തിരുവനന്തപുരം: മകന് ബിനോയിക്കെതിരായ ആരോപണത്തില്‍ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനു തെറ്റുപറ്റിയിട്ടില്ലെന്നും ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു.എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
മകനു വീഴ്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി ഇതിനെ പാര്‍ട്ടിയ്ക്കെതിരായ ഗുഢാലോചനയായി കാണുന്നില്ലെന്നും പറഞ്ഞു. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പണം തട്ടിയെന്ന പരാതി പുറത്തു വന്നിരുന്നു.
Discussion about this post