പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം ആദി നാളെ തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ആദിയുടെ ജയം ഉറപ്പിച്ച ആരാധകര്‍ രണ്ടാമത്തെ പ്രണവ് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ആദിക്കു ശേഷമുള്ള പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചാണ് ഔദ്യോഗിമായ അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല.
എങ്കിലും അന്‍വര്‍ റഷീദാണു പ്രണവിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് ഗോസിപ്പുകള്‍. അങ്ങനെയാണെങ്കില്‍ പ്രണവിന്റെ ഒരു തട്ടുപൊളിപ്പന്‍ കളര്‍ഫുള്‍ മാസ് ഐറ്റം പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.
ചരിത്രം കുറിക്കുന്ന ആദിയുടെ വരവ് അവിസ്മരണീയമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ്.
Discussion about this post