റിപ്പബ്ലിക് ദിന പരേഡില്‍ താരമായി ഇന്ത്യയുടെ സ്വന്തം രുദ്ര. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ പൊതുദര്‍ശനമായിരുന്നു പരേഡില്‍. എയര്‍ഫോഴ്സിന്റെ ഫ്ലൈപാസ്റ്റില്‍ രണ്ടാം ബ്ലോക് ആരംഭിക്കുന്നത് രുദ്രയുടെ വരവോടു കൂടിയായിരുന്നു. 21 ഫൈറ്റര്‍ ജെറ്റുകളും 12 ഹെലികോപ്റ്ററുകളും അഞ്ച് ട്രാന്സ്പോര്ട്ടര് വിമാനങ്ങളുമടക്കം 38 എയര്‍ക്രാഫ്റ്റുകളാണ് എയര്‍ഫോഴ്സിന്റെ ഫ്ലൈപാസ്റ്റില്‍ അണിനിരന്നത്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് രുദ്ര എന്ന ലഘു യുദ്ധ ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. എച്ച്എഎല്ലിന്റെ തന്നെ ദ്രുവ് ഹെലികോപ്റ്ററിന്റെ ആയുധം ഘടിപ്പിച്ച പതിപ്പാണ് രുദ്ര.
ഹെലികോപ്റ്ററിന്റെ ഡിസൈന്‍, നിര്‍മ്മാണം, ആയുധം ഘടിപ്പിക്കല്‍ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂര്‍ത്തിയാക്കിയത്. പകലും രാത്രിയിലും ഒരുപോലെ മിന്നല്‍ ആക്രമണങ്ങള്‍ നടത്താന്‍ രുദ്രയ്ക്കാകും. കരസേനയുടെ മുന്‍നിര പോരാട്ടങ്ങള്‍ക്കായാണ് രുദ്രയെ ഉപയോഗിക്കുക. ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈല്‍ തൊടുക്കാനും രുദ്രയ്ക്കാകും. കൂടാതെ ഹെലികോപ്റ്ററിന്റെ നേവി പതിപ്പിന് ആന്‍ഡി ഷിപ്പ് മിസൈലുകളും ടോര്‍പ്പിഡോകളും വിക്ഷേപിക്കാന്‍ കഴിയും.20 എം.എം. തോക്കുകള്‍, 700 എം. എം. റോക്കറ്റുകള്‍, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്.ഒന്നോ രണ്ടോ പൈലറ്റുമാരേയും 12 സൈനികരേയും രുദ്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും.
Discussion about this post