അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 40ലേറെ പേര് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 140 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളും എംബസികളും ധാരാളമുള്ള മേഖലയിലാണ് സ്ഫോടനം നടന്നത്. ചെക്പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന് പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. സ്ഫോടനത്തിന്റെ ഫലമായി നഗരത്തിന്റെ രണ്ട് കിലോമീറ്ററോളം ദൂരെയുള്ള കെട്ടിടങ്ങളുടെ ജനലുകള്‍ക്കും മറ്റും വിള്ളലുണ്ടായിട്ടുണ്ട്.
Discussion about this post